ബഹ്റൈൻ മന്ത്രിമാരുടെ സംഘം മനാമ സെൻട്രൽ മാർക്കറ്റ് സന്ദർശിച്ചു
ബഹ്റൈനിലെ മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, വാണിജ്യ, വ്യവസായ കാര്യമന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മനാമ സെൻട്രൽ മാർക്കറ്റ് സന്ദർശിച്ചു. വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ മനസ്സിലാക്കാനും നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനുമായിരുന്നു സന്ദർശനം. രാജ്യത്തിന്റെ ഭക്ഷ്യാവശ്യം നിർവഹിക്കുന്നതിൽ സുപ്രധാന പങ്കാണ് മനാമ സെൻട്രൽ മാർക്കറ്റ് വഹിക്കുന്നതെന്ന് മന്ത്രിമാർ സന്ദർശനവേളയിൽ വ്യക്തമാക്കി.
മാർക്കറ്റിലെ നവീകരണ പ്രവർത്തനങ്ങൾ നിരീക്ഷിച്ച ഇവർ ദൈനംദിന വൈദ്യുതി ഉപയോഗം കുറക്കുന്നതിന് സഹായകമാകുന്ന ഇലക്ട്രിക് കപ്പാസിറ്ററുകൾ സ്ഥാപിക്കുന്ന പ്രവർത്തനം 95 ശതമാനം പൂർത്തീകരിച്ചതായി വിലയിരുത്തി.
ിു്ി