ബഹ്റൈൻ ഒ.ഐ.സി.സിയുടെ സമൂഹ നോമ്പ് തുറ നാളെ
ബഹ്റൈൻ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി നടത്തിവരാറുള്ള സമൂഹ നോമ്പ് തുറ നാളെ ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കും. അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ. എ സംഗമം ഉദ്ഘാടനം ചെയ്യും. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹ്റൈൻ സമസ്ത പ്രസിഡന്റ് ഫഖ്റുദ്ദീൻ കോയ തങ്ങൾ റമദാൻ സന്ദേശം നൽകും. മലങ്കര ഓർത്ത ഡോക്സ് സഭ മുംബൈ ഭദ്രാസനാധിപൻ ഡോ. ഗീവർ ഗീസ് മാർ കൂറിലോസ്, മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശാസ്ത്രി വിജയ്കുമാർ എന്നിവർ ആത്മീയ പ്രഭാഷണങ്ങൾ നടത്തും.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അഹമ്മദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിൻ വർക്കി, ഒ.ഐ.സി. സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള എന്നിവർ മുഖ്യാതിഥികളായി പ ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ ഇബ്രാഹിം അദ്ഹം, പ്രോഗ്രാം കമ്മിറ്റി കൺവീനർ സൈദ് മുഹമ്മദ്, പബ്ലിസിറ്റി കൺവീനർ ഷമീം കെ.സി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
adsadds