ബി.ഡി.എഫ് കമാൻഡർ, ആഭ്യന്തരമന്ത്രി, നാഷനൽ ഇന്‍റലിജൻസ് ബ്യൂറോ മേധാവി എന്നിവരെ ഹമദ് രാജാവ് സ്വീകരിച്ചു
ബി.ഡി.എഫ് കമാൻഡർ ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ആഭ്യന്തരമന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, നാഷനൽ ഇന്‍റലിജൻസ് ബ്യൂറോ മേധാവി മേജർ ജനറൽ ആദിൽ ബിൻ ഖലീഫ അൽ ഫാദിൽ എന്നിവരെയും ബി.ഡി.എഫ്, നാഷനൽ ഗാർഡ്, നാഷനൽ ഇന്‍റലിജൻസ് വിഭാഗം, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. ബി.ഡി.എഫ്, നാഷനൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഇന്‍റലിജൻസ് ബ്യൂറോ എന്നിവയുടെ പ്രവർത്തനങ്ങളെ ഹമദ് രാജാവ് ശ്ലാഘിച്ചു. രാജ്യത്തിന്‍റെ ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവക്ക് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
കൂടികാഴ്ച്ചയോടനുബന്ധിച്ച് രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ചവരെ ഓർക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്തു. സഖീർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു.
േോ്ിോേ്ി