ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച പ്രകാശതീരം ദ്വിദിന ഖുർആൻ പ്രഭാഷണപരിപാടി സമാപിച്ചു


ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച പ്രകാശതീരം ദ്വിദിന ഖുർആൻ പ്രഭാഷണപരിപാടി സമാപിച്ചു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ.സമസ്ത സിക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഖുർആൻ പ്രഭാഷണം ശ്രവിക്കാൻ നിരവധി പേരാണ് എത്തിയത്. ‘വിശുദ്ധ ഖുർആൻ:  മാനവരാശിയുടെ  വെളിച്ചം ‘ എന്ന ശീർഷകത്തിൽ നടക്കുന്ന ഐ സി. എഫ്. റമളാൻ ക്യാമ്പയിനിന്റെ ഭാഗമായാണ് ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചത് . ഐ.സി. എഫ് നാഷനൽ പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ  അബൂബക്കർ ലത്വീഫി 

പരിപാടി ഉദ്ഘാടനം ചെയ്തു.. സയ്യിദ് ബാഫഖി തങ്ങൾ,  അഡ്വ: എം സി അബ്ദുൾ കരീം, അബൂബക്കർ ലത്വീഫി,. സുലൈമാൻ ഹാജി, വി.പി കെ.അബൂബക്കർ ഹാജി, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, ഷാനവാസ് മദനി, റഫീക്ക് ലത്വീഫി വരവൂർ, ശമീർ പന്നൂർ എന്നിവർ സംബന്ധിച്ചു. അബ്ദുസ്സമദ് കാക്കടവ് സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.

article-image

െംമെമ

You might also like

  • Lulu Exchange
  • Straight Forward

Most Viewed