ഇന്ത്യൻ സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് യാത്രയപ്പ് ചടങ്ങ് സംഘടിപ്പിച്ചു


ഇന്ത്യൻ സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് യാത്രയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.  പതിനൊന്നാം ക്ലാസ് വിദ്യാർഥികൾ തങ്ങളുടെ സീനിയേഴ്‌സിനായി  വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിരുന്നു. സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദീപം തെളിച്ചു. സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങളായ രഞ്ജിനി മോഹൻ, ബോണി ജോസഫ്, ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു. 

ഹെഡ് ബോയ് ദനീഷ് സുബ്രഹ്മണ്യൻ, ഹെഡ് ഗേൾ സഹസ്ര കോട്ടഗിരി എന്നിവർ സംസാരിച്ചു.  ഇഷിക പ്രദീപ്, അരുൺ സുരേഷ്, അനുഷ്‌ക, ഷൈൻ, താന്യ എന്നിവർ നയിച്ച നൃത്തപരിപാടികളും അരങ്ങേറി.  

article-image

sdsf

You might also like

Most Viewed