ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന മലയാളി വനിത യാത്രാമധ്യേ നിര്യാതയായി


ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന മലയാളി വനിത യാത്രാമധ്യേ നിര്യാതയായി. ജിദ്ദയിൽനിന്ന് ബഹ്റൈൻ വഴി തിരുവനന്തപുരത്തേക്കുള്ള ഗൾഫ് എയർ വിമാനത്തിലെ യാത്രക്കാരി കോട്ടയം വൈക്കം സ്വദേശിനി മൈമൂനയാണ് (66)മരിച്ചത്. വിമാനം ബഹ്റൈനിലെത്തുന്നതിനുമുമ്പാണ് മരണം സംഭവിച്ചത്.  തുടർന്ന് മൃതദേഹം ബഹ്റൈൻ വിമാനത്താവളത്തിലിറക്കുകയും സൽമാനിയ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. 

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.   വൈക്കം മറവൻതുരുത്ത്  തോപ്പിൽപറമ്പിൽ സലീമിന്റെ ഭാര്യയാണ് പരേത.

article-image

xcvv

You might also like

  • Straight Forward

Most Viewed