ഐ.വൈ.സി.സി 76ആമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു


ഐ.വൈ.സി.സി സൽമാനിയ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 76ആമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. സൽമാനിയ കലവറ ഹാളിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. ഗാന്ധിയൻ മൂല്യങ്ങൾ മുറുകെ പിടിച്ചാലെ ഇന്ത്യക്ക് നിലനിൽപുള്ളൂ എന്ന് അനുസ്മരണ പ്രസംഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡന്റ് ഷഫീക്ക് കൊല്ലം അധ്യക്ഷത വഹിച്ചു.

ഐ.വൈ.സി.സി പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു.   ഐ.സി.ആർ.എഫ് അംഗം അജയ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലത്തീഫ് കോളിക്കൽ, ഐ.വൈ.സി.സി ജോ. സെക്രട്ടറി ജയഫർ, ട്രഷറർ നിതീഷ് ചന്ദ്രൻ, മുൻ പ്രസിഡന്റുമാരായ ബ്ലസൻ മാത്യു, അനസ് റഹിം, ജിതിൻ പരിയാരം, ജോംജിത്ത് എന്നിവർ സംസാരിച്ചു. ഹരി ഭാസ്കരൻ അവതാരകനായിരുന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ട്രഷറർ അനൂപ് തങ്കച്ചൻ നന്ദിയും പറഞ്ഞു.

article-image

dzfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed