ബഹ്റൈനിൽ ചെമ്മീൻ ട്രോളിങ്ങ് നിരോധനം ഫെബ്രവരി 1ന് ആരംഭിക്കും

ബഹ്റൈനിൽ എല്ലാ വർഷവും നടപ്പിലാക്കാറുള്ള ചെമ്മീൻ ട്രോളിങ്ങ് നിരോധനം ഫെബ്രവരി 1ന് ആരംഭിക്കും. ജൂലൈ 31 വരെ ആറ് മാസക്കാലത്തേക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്. മുനിസിപ്പാലിറ്റികാര്യ, കൃഷി മന്ത്രാലയത്തിലെ അഗ്രിക്കൾച്ചറൽ അഫയേർസ് ആന്റ് മറൈൻ റിസോർസസ് അണ്ടർസെക്രട്ടറി ഡോ ഖാലിദ് അഹമ്മദ് ഹസനാണ് ഈ കാര്യം അറിയിച്ചത്. രാജ്യത്തെ സമുദ്രാതിർത്തിയിലുള്ള മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചെമ്മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നിരോധനം ഏർപ്പെടുത്തുന്നത്.
ഈ കാലയളവിൽ വിപണത്തിനോ വിൽപ്പനയ്ക്കോ ചെമ്മീൻ പ്രദർശിപ്പിക്കുന്നതും കുറ്റകരമാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ചെമ്മീന്റെ പ്രജനനത്തിന്റെയും വളർച്ചയുടെ കാലം കണക്കിലെടുത്താണ് നിരോധനം നിലവിൽ വരുന്നത്.
srtert