ഹജ്ജ് നിർവഹിക്കാനുദ്ദേശിക്കുന്നവർ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് ബഹ്റൈൻ
ബഹ്റൈനിൽ നിന്ന് ഈ വർഷം ഹജ്ജ് നിർവഹിക്കാനുദ്ദേശിക്കുന്നവർ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് ബഹ്റൈൻ ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി നിർദേശിച്ചു. ഫെബ്രുവരി 20ന് മുമ്പ് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാവും.
നീതിന്യായ, ഇസ്ലാമികകാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദയുടെ അധ്യക്ഷതയിൽ ചേർന്ന ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി യോഗത്തിൽ ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്തു. ഹജ്ജ് കർമങ്ങൾ സുഗമമാക്കുന്നതിന് സൗദി ഹജ്ജ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.
zczc