ലോകത്തെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ ബഹ്റൈൻ ദീനാർ രണ്ടാം സ്ഥാനത്ത്


ലോകത്തെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ ബഹ്റൈൻ ദീനാർ രണ്ടാം സ്ഥാനത്ത്. ഫോബ്സാണ് കറൻസികളിൽ മുൻ നിരകളിലുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. കുവൈത്ത് ദീനാറാണ് പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് ഒമാൻ റിയാലാണ്. 220.4 രൂപക്കും 2.65 ഡോളറിനും തുല്യമാണ് ഇപ്പോൾ ഒരു ബഹ്റൈൻ ദീനാർ. ജോർഡനിയൻ ദീനാർ, ജിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട്, കായ് മാൻ ഐലൻഡ്, സ്വിസ് ഫ്രാങ്ക് , യൂറോ എന്നിങ്ങനെയാണ് ആദ്യ പത്തിലെ ഒമ്പതു രാജ്യങ്ങളുടെ പട്ടിക.

യു.എസ് ഡോളർ പട്ടികയിൽ പത്താം സ്ഥാനത്താണ്.  2024 ജനുവരി 10 വരെയുള്ള കറൻസി മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഇന്ത്യ 15ാം സ്ഥാനത്താണ്. സ്വിറ്റ്സർലൻഡിന്റെയും ലിച്ചെൻസ്റ്റീന്റെയും കറൻസിയായ സ്വിസ് ഫ്രാങ്കിനെയാണ് ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള കറൻസിയായി കണക്കാക്കുന്നത്. 

article-image

azdfsszf

You might also like

Most Viewed