ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബുമായി ബഹ്റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രവർത്തകർ കൂടിക്കാഴ്ച്‌ച നടത്തി
ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബുമായി ബഹ്റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി. കെ, ട്രെഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, കെ. ടി. സലിം, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ്, സ്റ്റോഴ്സ് വിംഗ് കൺവീനർ സുധി ചാത്തോത്ത് എന്നിവർ കൂടിക്കാഴ്ച്‌ച നടത്തി.
ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ഇഹ്‌ജാസ് അസ്ലമും സന്നിഹിതനായിരുന്നു. പാസ്സ്പോർട്ട് പുതുക്കി കിട്ടാൻ നേരിടുന്ന കാലതാമസം ഒഴിവാക്കി കഴിയാവുന്നത്ര നേരത്തെ പാസ്സ്പോർട്ട് ലഭ്യമാക്കുവാൻ നടപടി എടുക്കണമെന്ന് അംബാസിഡറോട് അഭ്യർത്ഥിച്ചതായും കെ. പി. എഫ് ഭാരവാഹികൾ അറിയിച്ചു.
zccz