എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന മനുഷ്യജാലിക ജനുവരി 26ന്


എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന മനുഷ്യജാലിക ജനുവരി 26ന് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. മനാമ സമസ്ത ഓഡിറ്റോറിയം ഗോൾഡ് സിറ്റിയിലാണ് പരിപാടി നടക്കുന്നത്.

ബഹുഭാഷാ പണ്ഡിതനും വാഗ്മിയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുമായ അൻവർ മുഹ്‌യുദ്ധീൻ ഹുദവി രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തെ അധികരിച്ച് സംസാരിക്കും. ഇതുമായി ബന്ധപ്പെട്ട് മനുഷ്യജാലിക 2024 ന്റെ പോസ്റ്റർ ഡോ. സാലിം ഫൈസി കൊളത്തൂർ എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദിന് നൽകി പ്രകാശനം ചെയ്തു. 

article-image

zdcf

You might also like

  • Straight Forward

Most Viewed