ബഹ്‌റൈൻ ഒ.ഐ.സി.സിക്ക് പുതിയ നേതൃത്വം


ബഹ്‌റൈൻ ഒ.ഐ.സി.സിക്ക് പുതിയ നേതൃത്വം. ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയുടെ സാന്നിധ്യത്തിൽ സംഘാടക ചുമതലയുള്ള ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അവതരിപ്പിച്ച പാനലാണ് ബഹ്‌റൈൻ പ്രസീഡിയം കമ്മിറ്റി അംഗീകരിച്ചത്. ഗഫൂർ ഉണ്ണികുളം പ്രസിഡണ്ടും, ബോബി പാറയിൽ വർക്കിങ്ങ് പ്രസിഡണ്ടും ആയി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിൽ ഗിരീഷ് കാളിയത്ത്, ജവാദ് വക്കം, ചെമ്പൻ ജലാൽ, അഡ്വ. ഷാജി സാമുവൽ, നസിം തൊടിയൂർ, ജെയിംസ് കുര്യൻ, വിഷ്ണു കലഞ്ഞൂർ, സിൻസൺ പുലിക്കോട്ടിൽ, സുമേഷ് ആനേരി എന്നിവർ വൈസ് പ്രസിഡണ്ടുമാരാണ്. ജനറൽ സെക്രട്ടറിമാരായി മനു മാത്യു ,  രവി കണ്ണൂർ, ഷമീം കെ.സി, ജേക്കബ് തേക്ക്തോട്, ഇബ്രാഹിം അദ്ഹം, സൈദ് എം.എസ്, സുനിൽ ചെറിയാൻ, പ്രദീപ്‌ മേപ്പയൂർ, ജീസൺ ജോർജ് ഓമല്ലൂർ എന്നിവരെ തെരഞ്ഞെടുത്തു.

ലത്തീഫ് ആയഞ്ചേരിയാണ് ട്രഷറർ. രജിത് മൊട്ടപ്പാറ, റോബി തിരുവല്ല, രഞ്ജൻ കേച്ചേരി, സൈഫൽ മീരാൻ, നെൽസൺ വർഗീസ്‌, വർഗീസ് മോടയിൽ, ജെനു കല്ലുംപുറത്ത്, ജോണി താരശ്ശേരി, പ്രശാന്ത് പനച്ചമൂട്ടിൽ എന്നിവർ സെക്രട്ടറിമാരും, ദാനിയേൽ തണ്ണിത്തോട് അസിസ്റ്റന്റ് ട്രഷററുമാണ്. ജോയ് ചുനക്കര, ചാരിറ്റി സെക്രട്ടറി,  വിനോദ് ദാനിയേൽ കൾചറൽ സെക്രട്ടറി, ബിജു എം. ദാനിയേൽ സ്പോർട്സ് സെക്രട്ടറി, സിബി തോമസ് ചെമ്പന്നൂർ, വെൽഫെയർ സെക്രട്ടറി, ജോൺസൻ കല്ലുവിളയിൽ ഓഡിറ്റർ എന്നിവരാണ് മറ്റ് ഭാരവാഹികൾ. തെരഞ്ഞെടുപ്പ് യോഗത്തിൽ  ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.

article-image

sdfsfs

You might also like

  • Straight Forward

Most Viewed