കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ ക്രിസ്തുമസ്‌ പുതുവത്സര ആഘോഷങ്ങൾ ശ്രദ്ധേയമായി


ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തിൽ നടത്തിയ ക്രിസ്തുമസ്‌ പുതുവത്സര ആഘോഷങ്ങൾ ശ്രദ്ധേയമായി. സഗയയിലെ കേരളാ കാത്തോലിക്ക്‌ അസ്സോസിയേഷൻ ഹാളിൽ വെച്ച്‌ നടന്ന പരിപാടിയിൽ പ്രസിഡണ്ട്‌ റവ. ഫാദർ ജോർജ്ജ്‌ സണ്ണി അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ജെയ്ംസ്‌ ബേബി സ്വാഗതം പറഞ്ഞു.  മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മലബാർ ഭദ്രാസനാധിപൻ  ഗീവർഗ്ഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത മുഖ്യ അഥിതിയായി ക്രിസ്തുമസ്‌ പുതുവത്സര സന്ദേശം നൽകി.

മലങ്കര യാക്കോബായ സഭയുടെ മുംബേ ഭദ്രാസനാധിപൻ  തോമസ്‌ മാർ അലക്സാന്ത്രിയോസ്‌ മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണവും റവ. ദിലീപ്‌ ഡേവിസൺ മാർക്ക്‌ ആശംസയും നേർന്നു.  ഇന്ത്യൻ സ്കൂൾ ചെയർമാനായി സ്ഥാനമേറ്റ ബിനു മണ്ണിലിനെ കെ. സി. ഇ. സി. ആദരിച്ചു. വിവിധ ദേവാലയങ്ങളിലെ ഗായഗസംഘങ്ങൾ അവതരിപ്പിച്ച ക്രിസ്തുമസ്‌ കരോൾ ഗാനങ്ങളും അരങ്ങേറി.  പ്രോഗ്രാം കൺവീനർ എബി വർഗ്ഗീസ്‌ നന്ദി രേഖപ്പെടുത്തി. 

article-image

asdfsfds

You might also like

  • Straight Forward

Most Viewed