വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവായി ചാർട്ട്ഹൗസ് ഹോട്ടൽ മനാമയിൽ തുറന്നു


രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവായി ചാർട്ട്ഹൗസ് ഹോട്ടൽ മനാമയിൽ തുറന്നു. ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബറിനും ഹാർബർ ഹൈറ്റ്‌സിനും സമീപമാണ് ചാർട്ട്‌ഹൗസ് റെസിഡൻസ് നിർമ്മിച്ചിരിക്കുന്നത്. ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പുതിയ ഹൊട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു.  ഉയർന്ന റേറ്റിങ്ങുള്ള ഹോട്ടൽ സൗകര്യങ്ങൾ കൂടുതലായി വരുന്നതും അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ഹോട്ടൽ ബ്രാൻഡുകൾ ബഹ്‌റൈനിൽ ശാഖകൾ സ്ഥാപിക്കുന്നതും രാജ്യത്തെ ടൂറിസം മേഖല നേടുന്ന വളർച്ചയുടെ തെളിവാണെന്ന് ഉദ്ഘാടനചടങ്ങിൽ ഉപപ്രധാനമന്ത്രി പറഞ്ഞു. 

മുനിസിപ്പാലിറ്റികാര്യ, കൃഷി മന്ത്രി  വെയ്ൽ ബിൻ നാസർ അൽ മുബാറക്, ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി, വാണിജ്യ, വ്യവസായമന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

article-image

dfgdfg

You might also like

  • Straight Forward

Most Viewed