യാത്രയപ്പ് നൽകി

20 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോട്ടയം പ്രവാസി ഫോറം സെക്രട്ടറി സോണി തോമസിന് കെപിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രസിഡന്റ് ബോബി പാറയിൽ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഷിബു എബ്രഹാം, ഷിനോയ് പുളിക്കൽ, ബിനു നടുക്കേൽ, സിജു പുന്നവേലി, സോജി മാത്യു, സാജിദ് വേട്ടമല, സിബി ചെമ്പന്നൂർ, ജെയിംസ്, അജീഷ് തോമസ്, ജോയൽ ജോൺ, അജിത് സോണി എന്നിവർ ആശംസകൾ നേർന്നു. കെപിഎഫിന്റെ സ്നേഹോപഹാരമായി സോണി തോമസിന് മൊമെന്റോ സമ്മാനിച്ചു.
adsfsfd