2023−24 സീസൺ എൻഡുറൻസ് റൈഡിൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു

2023−24 സീസൺ എൻഡുറൻസ് റൈഡിൽ ബഹ്‌റൈൻ റോയൽ ഇക്വസ്‌ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷൻ ഓണററി പ്രസിഡന്റും മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു. ബഹ്‌റൈൻ ഇന്റർനാഷനൽ എൻഡുറൻസ് വില്ലേജിലാണ് മൽസരം നടന്നത്. സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് വൈസ് പ്രസിഡന്റ്, ശൈഖ് ഫൈസൽ ബിൻ റാഷിദ് ബിൻ ഈസ ആൽ ഖലീഫയും പരിപാടിയിൽ പങ്കെടുത്തു.
120 കിലോമീറ്റർ ഓട്ടത്തിൽ വിജയിച്ച ടീം വിക്ടോറിയസിൽ ഇദ്ദേഹം അംഗമായിരുന്നു. 120 കിലോമീറ്റർ എൻഡുറൻസിൽ ടീം വിക്ടോറിയസിലെ ശൈഖ് ഈസ ബിൻ ഫൈസലും മുഹമ്മദ് ഖാലിദ് അൽ റുവൈയും സൽമാൻ ഇസയും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
fghghf