സൗജന്യ റേഷൻ പദ്ധതി നീട്ടാനുള്ള സർക്കാർ നീക്കം സാമ്പത്തിക പ്രതിസന്ധിയെ സൂചിപ്പിക്കുന്നു- ജയ്റാം രമേശ്


ന്യൂഡൽഹി: സൗജന്യ റേഷൻ പദ്ധതി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യത്ത് തുടരുന്ന ഉയർന്ന സാമ്പത്തിക പ്രതിസന്ധിയുടെയും വർദ്ധിച്ചുവരുന്ന അസമത്വങ്ങളുടെയും സൂചനയാണെന്ന് കോൺഗ്രസ്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് മാറ്റുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം രാജ്യത്ത് തുടരുന്ന ഉയർന്ന തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുടെയും വർദ്ധിച്ചുവരുന്ന അസമത്വങ്ങളുടെയും സൂചനയാണ്. ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെയും വരുമാനം അവശ്യസാധനങ്ങളുടെ ഉയർന്ന വിലക്ക് അനുസൃതമായി വളർന്നിട്ടില്ല - ജയ്റാം രമേശ് പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ 2013 സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തെ അദ്ദേഹം നിരന്തരം എതിർത്തിരുന്നുവെന്നും 80 കോടി ഇന്ത്യക്കാരെ ഇതിനകം ഉൾക്കൊള്ളിച്ച ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അല്ലാതെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിൽ മറ്റൊന്നുമില്ലെന്ന് അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച ദുർഗിൽ നടന്ന റാലിയിൽ 80 കോടി ദരിദ്രരെ ഉൾക്കൊള്ളുന്ന സൗജന്യ റേഷൻ പദ്ധതി സർക്കാർ അഞ്ച് വർഷത്തേക്ക് നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

article-image

saadsdasadsadsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed