ബഹ്റൈൻ ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാപ്രസിഡന്റായി അലക്സ് മഠത്തിൽ, ജില്ലാ ജനറൽ സെക്രട്ടറിയായി ഷിബു ബഷീർ, ട്രഷറർ അനീഷ് ജോസഫ്, പത്തനംതിട്ടയിൽ നിന്നുള്ള ദേശീയ സമതി അംഗങ്ങൾ ആയി രാജു കല്ലുംപുറം, ബിനു കുന്നന്താനം, അഡ്വ. ഷാജി സാമൂവൽ, സൈദ് മുഹമ്മദ്, ജോൺസൻ കല്ലുവിളയിൽ, വർഗീസ് മോടയിൽ, വിനോദ് ദാനിയേൽ, ജീസൺ ജോർജ് ഓമല്ലൂർ, ജേക്കബ് തേക്കോട്, റോബി തിരുവല്ല, ജെനു കല്ലുംപുറം, വിഷ്ണു കലഞ്ഞൂർ, ദാനിയേൽ മത്തായി തണ്ണിത്തോട്, പ്രശാന്ത് പനച്ചമൂട്ടിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ജോൺസൻ ടി തോമസ്, രാജീവ് പി മാത്യു, എ പി മാത്യു, അനു തോമസ് ജോൺ, സഖറിയ സാമൂവൽ, ജോൺ കെ അലക്സ്,സുമേഷ് അലക്സാണ്ടർ, സന്തോഷ് ബാബു  എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ.  എബ്രഹാം ജോർജ്, അജി പി ജോയ്, മോൻസി ബാബു, സുനിൽ കുരുവിള, ശോഭ സജി, ജോർജ് യോഹന്നാൻ, പ്രമോദ്, സിറിൽ തോമസ്, സന്തോഷ് ദാനിയേൽ, ജിസു പി ജോയ്, കോശി ഐപ്പ്, ബ്രയിറ്റ് രാജൻ എന്നിവരാണ് സെക്രട്ടറിമാർ. വിജോയ് പ്രഭാകർ കൾച്ചറൽ സെക്രട്ടറിയും, ബിനു കോന്നി സ്പോർട്സ് സെക്രട്ടറിയും, ബിജു വർഗീസ് ചാരിറ്റി സെക്രട്ടറിയും, സിജി തോമസ് അസിസ്റ്റന്റ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

article-image

fgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed