ഇസ്‌ലാമിക ബാങ്കിങ് സമ്പ്രദായങ്ങൾ വ്യവസായങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്ന് ശൈഖ് ഇസാം ഇസ്‌ഹാഖ്

ഇസ്‌ലാമിക ബാങ്കിങ് സാമ്പത്തിക മേഖല പലിശ രഹിത വ്യവഹാരങ്ങളിലും നിക്ഷേപങ്ങളിലുമൂന്നിയാണ് പ്രവർത്തിക്കുന്നതെന്നും, അതിനാൽ സംരംഭകർ പലിശേതര സംരംഭങ്ങൾ കണ്ടെത്തി ദൈനം ദിന പണമിടപാടുകൾ ഊർജ്ജിതപ്പെടുത്തണമെന്നും, ലോകത്തു വളർന്ന് വരുന്ന ഇസ്‌ലാമിക ബാങ്കിങ് സമ്പ്രദായങ്ങൾ നിക്ഷേപങ്ങളെക്കാളുപരി വ്യവസായങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും പ്രമുഖ പണ്ഡിതനും തർബിയ ഇസ്‌ലാമിക് സൊസൈറ്റി ചെയർമാനും, ശരീഅ സൂപ്പർവൈസറി ബോർഡ് ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് ഇസാം ഇസ്‌ഹാഖ് അഭിപ്രായപ്പെട്ടു.
അൽ മന്നായി കമ്യൂണിറ്റിസ് അവേർനെസ് സെന്റർ നടത്തിയ 'ഫോക്കസ് 4.0' - എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അൽ മന്നാഇ കമ്മ്യൂണിറ്റിയ്സ് അവേർനെസ്സ് സെന്റർ സയന്റിഫ് കോഴ്‌സെസ് സ്പെഷ്യലിസ്റ്റും അഡ്മിനിസ്‌ട്രേറ്റീവ് കോർഡിനേറ്ററു മായ ഡോ. സഅദുല്ലാ അൽ മുഹമ്മദി പരിപാടി ഉൽഘാടനം ചെയ്തു. മലയാളവിഭാഗം ചെയർമാൻ അബ്ദുൽ ഗഫൂർ പാടൂർ അദ്ധ്യക്ഷത വഹിച്ചു. ഹംസ അമേത്ത്, ജനറൽ സെക്രട്ടറി, രിസാലുദ്ധീൻ, റയ്യാൻ സ്റ്റഡി സെന്റർ ചെയർമാൻ അബ്ദുൽ റസാഖ് വി.പി, യഹ്യാ സി.ടി എന്നിവർ സന്നിഹിതരായിരുന്നു. സാദിഖ് ബിൻ യഹ്‌യ സ്വാഗതവും സഹീൻ നിബ്രാസ് നന്ദിയും പറഞ്ഞു.
sadadsadsadsads