സുനിൽ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്' നവംബർ 17ന്


കഴിഞ്ഞ 3 വർഷമായി ബഹ്‌റൈനിലെ പ്രശസ്‌തരായ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീം സംഘടിപ്പിക്കുന്ന 'സുനിൽ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്' നവംബർ 17ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഈ വർഷം 64 ടീമുകളെ ഉൾപ്പെടുത്തി വളരെ വിപുലമായി ജുഫൈറിലെയും ബുസൈത്തീനിലേയും 16 ഗ്രൗണ്ടുകളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഈ ഏകദിനടൂർണ്ണമെന്റിലെ വിജയികളാകുന്ന ടീമിനും വ്യക്തിഗത നേട്ടങ്ങൾക്കും ട്രോഫിയും മറ്റ് സമ്മാനങ്ങളും ഉണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 3977 8420 അല്ലെങ്കിൽ 3412 5135 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

 

article-image

gfhhgfghfghfgh

You might also like

  • Straight Forward

Most Viewed