ബഹ്റൈനിലെ നാല് ഗവർണറേറ്റുകളിലും എൽ.എം.ആർ.എ പരിശോധന

രാജ്യത്തെ നാല് ഗവർണറേറ്റുകളിലും എൽ.എം.ആർ.എ പരിശോധന. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച ഏതാനും പേരെ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കി.
നിയമലംഘനങ്ങൾ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.lmra.gov.bhൽ റിപ്പോർട്ട് ചെയ്യാം. അതോറിറ്റിയുടെ കാൾസെന്റർ 17506055ലേക്ക് വിളിച്ചും നിയമലംഘനങ്ങൾ അറിയിക്കാം.
dfbc