ബഹ്റൈൻ വിദേശകാര്യമന്ത്രി ഫലസ്തീനിൽ


ഫലസ്തീൻ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയെ റാമല്ലയിൽ ഫലസ്തീൻ  പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് സ്വീകരിച്ചു. ഫലസ്തീൻ ജനത അനുഭവിക്കുന്ന പ്രയാസങ്ങളും ഗസ്സയിലെ യുദ്ധക്കെടുതികളും അടിയന്തര നടപടികളുടെ സാധ്യതകളും ഇവർ ചർച്ച ചെയ്തു. ഫലസ്തീനികളുടെ അവകാശങ്ങൾക്കായി എന്നും നിലകൊണ്ട പാരമ്പര്യമാണ് ബഹ്റൈനുള്ളതെന്നും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ ഇക്കാര്യത്തിലുള്ള പ്രത്യേക താൽപര്യവും ബഹ്റൈൻ‍ വിദേശകാര്യ മന്ത്രി വിശദീകരിച്ചു. 

ഫലസ്തീനും ഫലസ്തീൻ ജനതക്കും ബഹ്റൈൻ നൽകുന്ന നിറഞ്ഞ പിന്തുണക്കും സഹായങ്ങൾക്കുമുള്ള പ്രത്യേക നന്ദിയും കടപ്പാടും ഹമദ് രാജാവിന് കൈമാറുന്നതിന് വിദേശകാര്യ മന്ത്രിയെ മഹ്മൂദ് അബ്ബാസ് ചുമതലപ്പെടുത്തുകയും ചെയ്തു.

article-image

്ിു്

You might also like

  • Lulu Exchange
  • Straight Forward

Most Viewed