ഗസ്സയിലെ ആക്രമണം നിർത്താൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബഹ്റൈൻ


ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണം നിർത്താൻ യു.എൻ പാസാക്കിയ പ്രമേയം അംഗീകരിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബഹ്റൈൻ മന്ത്രിസഭ യോഗം ആവശ്യപ്പെട്ടു. 120ലധികം രാഷ്ട്രങ്ങളുടെ പിന്തുണയോടെയാണ് വെടിനിർത്തുന്നതിനും ഫലസ്തീനിൽ സമാധാനം സ്ഥാപിക്കുന്നതിനുമുള്ള പ്രമേയം യു.എൻ അംഗീകരിച്ചത്. 

ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കാവശ്യമായ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനും നടപടികൾ വേഗത്തിലാക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണമെന്ന ബഹ്റൈൻ നിലപാടും കാബിനറ്റ് ആവർത്തിച്ചു.   രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ യു.എ.ഇ സന്ദർശനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്തു.  

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed