നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

ആലപ്പുഴജില്ലയിലെ ചാരുമ്മൂട്ടിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്റൈൻ പ്രവാസികളുടെ കൂട്ടായ്മ ആയ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ ബഹ്റൈനിലെ വിവിധ കലാകാരന്മാരുടെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. മ്യൂസിക് ബാൻഡ് ആയ മിന്നൽ ബീറ്റ്സ് അവതരിപ്പിച്ച സംഗീത പരിപാടി ചടങ്ങിന് മോടി കൂട്ടി.
തുടർന്ന് നിറക്കൂട്ട് പ്രസിഡന്റ് ദീപക്ക് പ്രഭാകർ അധ്യക്ഷൻ ആയ പൊതുസമ്മേളനത്തിൽ സെക്രട്ടറി നിതിൻ ഗംഗ സ്വാഗതം ആശംസിച്ചു. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, നിറക്കൂട്ട് രക്ഷധികാരിയും വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റും ആയ സിബിൻ സലിം, നിറക്കൂട്ട് രക്ഷധികാരി സുമേഷ് എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു. ട്രെഷറർ വിജു ചടങ്ങിന് നന്ദി രേഖപ്പെടുത്തി. വിഭവ സമൃദ്ധമായ സദ്യയോടെ പരിപാടിക്ക് സമാപനം കുറിച്ചു.
dsfgdg