ഇന്ത്യൻ സ്‌കൂൾ കൊമേഴ്‌സ് ഫെസ്റ്റിവൽ 'നിഷ്ക' ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി 'നിഷ്ക' എന്ന പേരിൽ കൊമേഴ്‌സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. സ്‌കൂളിലെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വകുപ്പുകളാണ് പരിപാടി സംഘടിപ്പിച്ചത്. സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ഡോ. ആനന്ദ് നായർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ ഭരണ സമിതി അംഗം അജയകൃഷ്ണൻ വി മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ വി ആർ പളനിസ്വാമിയുടെയും വൈസ് പ്രിൻസിപ്പൽമാരുടെയും സാന്നിധ്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി നൂറ അൽസദ്‌ജാലി സമ്മാനദാനം നിർവഹിച്ചു. എലിസബത്ത് തോമസ് സ്വാഗതവും അനുജ ഉദയകുമാർ നന്ദിയും രേഖപ്പെടുത്തി. വകുപ്പ് മേധാവികളായ ബിജു വാസുദേവൻ, ആൻലി ജോസഫ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
dfxfgg