സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിത വിഭാഗം അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആയിശ അൻജുന കെ.പി ക്ലാസ് എടുത്തു.

ബ്രസ്റ്റ് കാൻസർ വരാനുള്ള കാരണങ്ങളെ കുറിച്ചും രോഗ ലക്ഷണങ്ങളെ കുറിച്ചും അവർ വിശദമായി സംസാരിച്ചു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിത വിഭാഗം പ്രസിഡന്റ് ഫാത്തിമ സ്വാലിഹ് അധ്യക്ഷത വഹിച്ച പരിപാടിയിൽ നജ്ദ റഫീഖ് പ്രാർഥനാ ഗാനം ആലപിച്ചു. സോന സക്കരിയ സ്വാഗതവും ഷാനി സക്കീർ സമാപനവും നടത്തി. വെസ്റ്റ് റിഫ ദിശ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് സഈദ റഫീഖ്, ബുഷ്റ റഹീം, ലുലു അബ്ദുൽ ഹഖ്, ഫസീല മുസ്തഫ എന്നിവർ നേതൃത്വം നൽകി.

article-image

ോേെി്ി

You might also like

Most Viewed