നിരോധിത പുകയില ഉല്പന്നം കൈവശം വെച്ച അഞ്ച് ഏഷ്യൻ വംശജർ പിടിയിൽ


നിരോധിത പുകയില ഉല്പന്നമായ തംബാകു കൈവശം സൂക്ഷിച്ച അഞ്ച് ഏഷ്യൻ വംശജർ പിടിയിലായതായി കാപിറ്റൽ ഗവർണറേറ്റ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 28 മുതൽ 35 വയസ്സ് വരെ പ്രായമുള്ള പ്രതികളാണ് പിടിയിലായത്.   

രാജ്യത്ത് നിരോധമുള്ള പുകയില ഉൽപന്നങ്ങൾ വിപണനം നടത്താനുദ്ദേശിച്ച് സൂക്ഷിച്ചതാണ് കണ്ടെത്തിയത്. ഏകദേശം 60,000 ദിനാർ വിലവരുന്ന തംബാകുവാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

article-image

sdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed