ബഹ്റൈൻ പോ​സ്റ്റ്​​ വ​ഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി


ബഹ്റൈൻ പോസ്റ്റ് വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി കസ്റ്റംസ് വിഭാഗം അറിയിച്ചു. ഏഷ്യൻ രാജ്യങ്ങളിലൊന്നിൽനിന്ന് അയച്ച പാഴ്സലിലാണ് ഒന്നരക്കിലോ ചരസ് ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്. പാർസൽ കണ്ടയുടൻ നാർകോട്ടിക് സെല്ലിൽ വിവരമറിയിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പാർസൽ സ്വീകരിച്ച രണ്ടുപേരാണ് പിടിയിലായത്. ഇവരുടെ താമസസ്ഥലത്ത് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്‍റെ തെളിവുകൾ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. നിയമ നടപടികൾക്കായി പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

You might also like

Most Viewed