പ്രഭാഷണം സംഘടിപ്പിച്ചു

"വെളിച്ചമാണ് തിരുദൂതർ" എന്ന തലക്കെട്ടിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന കേമ്പയിനിൻ്റെ ഭാഗമായി വെസ്റ്റ് റിഫ യൂണിറ്റ് സ്റ്റഡി സർക്കിൾ പ്രഭാഷണം സംഘടിപ്പിച്ചു. സജീർ കുറ്റിയാടി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് നബി പഠിപ്പിച്ച മഹിതമായ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുമ്പോഴാണ് വിശ്വാസിയുടെ ജീവിതം വെളിച്ചമായി മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് അശ്റഫ് പി.എം അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഉവൈസ് ഖിറാഅത്ത് നടത്തി. മൂസ കെ.ഹസ്സൻ നന്ദി പറഞ്ഞു.
adsdsaadsads