രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച് വരുന്ന ബുക്ക് ടെസ്റ്റിന്റെ ബഹ്‌റൈൻ തല രജിസ്ട്രേഷൻ ഉൽഘാടനം ഷാഫി സഖാഫി മുണ്ടമ്പ്ര നിർവഹിച്ചു
പ്രവാചകന്റെ ജന്മദിന മാസമായ റബീഉൽ അവ്വലിൽ രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച് വരുന്ന ബുക്ക് ടെസ്റ്റിന്റെ ബഹ്‌റൈൻ തല രജിസ്ട്രേഷൻ ഉൽഘാടനം പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ ഷാഫി സഖാഫി മുണ്ടമ്പ്ര നിർവഹിച്ചു. ഐ പി ബി പ്രസദ്ധീകരിച്ച ഡോ: ഫാറൂഖ് നഈമി അൽ ബുഖാരിയുടെമുഹമ്മദ് നബിഎന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ ബുക്ക് ടെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ഒക്ടോബർ 15 ന് മുമ്പായി ഓൺലൈനിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി വിജയിക്കുന്നവർക്കാണ് ഒക്ടോബർ 20, 21 തിയതികളിലായി നടക്കുന്ന ഫൈനൽ പരീക്ഷ എഴുതാൻ യോഗ്യതയുണ്ടാവുക. ഗ്ലോബൽ തല സമ്മാനങ്ങൾക്ക് പുറമെ ബഹ്‌റൈൻ നാഷനൽ തല വിജയികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾ നാഷനൽ കമ്മറ്റി നൽകും. കൂടുതൽ വിവരങ്ങൾക്ക് 35441580 അല്ലെങ്കിൽ 33286525 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
sdfdf



