ദുരിതജീവിതത്തിന് ആശ്വാസമേകി വോയിസ് ഓഫ് ബഹ്റൈൻ

പ്രവാസജീവിതം സമ്മാനിച്ച ദുരിതത്തിൽ നിന്ന് കാഞ്ഞങ്ങാട് സ്വദേശി ഖാദറിന് ആശ്വാസമായി വോയ്സ് ഓഫ് ബഹ്റൈന്റെ കൈത്താങ്ങ്. താമസത്തിനും ഭക്ഷണത്തിനും കഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാനാകാതെ ദുരിത ജീവിതം നയിച്ചിരുന്ന ഇദ്ദേഹത്തിന് നാട്ടിലേയ്ക്ക് പോകാനുള്ള ടിക്കറ്റും മറ്റ് സഹായങ്ങളുമാണ് സംഘടന ചെയ്തത്. സാമൂഹ്യപ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ വോയിസ് ഓഫ് ബഹ്‌റൈൻ എക്സിക്യൂട്ടീവ് മെമ്പർമാരായ പ്രവീൺ, നിതിൻ, റിങ്കു, ഷിജിൻ, ഷക്കീർ, ഷനോജ്, ബബീഷ്, എന്നിവർ ചേർന്ന് ഇദ്ദേഹത്തിന് ടിക്കറ്റ് കൈമാറി.
ഇദ്ദേഹത്തിനുണ്ടായിരുന്ന മറ്റ് പിഴകൾ അടക്കാൻ സഹായിച്ചവർക്ക് വോയിസ് ഓഫ് ബഹ്റിൻ ടീം അംഗങ്ങൾ നന്ദി അറിയിച്ചു.
zfxz