ചന്ദ്രയാൻ മാതൃകയിൽ പൂക്കളമൊരുക്കി അൽ ഹിലാൽ ഹെൽത്ത് കെയർ

ബഹ്റൈനിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലയായ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. രാജ്യത്ത് ഉടനീളമുള്ള അൽ ഹിലാൽ ശാഖകഖിൽ ജീവനക്കാർ ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കി.
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ആസ്ഥാനമായ മുഹറഖ് ശാഖയിൽ ഡോ അനിത, ഡോ സിത്താര, ഡോ സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ മറ്റ് ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവർ ചേർന്ന് ഇന്ത്യയുടെ യശസുയർത്തിയ ചന്ദ്രയാൻ 3 യുടെ മാതൃകയിലുള്ള പൂക്കളമൊരുക്കിയത് ആകർഷകമായി.
asdfdsz