ബഹ്റൈൻ ടൂറിസം മേഖല മികച്ച വളർച്ചയാണ് നേടുന്നതെന്ന് ടൂറിസം മന്ത്രി

രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷമായി ടൂറിസം മേഖല മികച്ച വളർച്ചയാണ് നേടുന്നതെന്ന് ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ ജാഫർ അൽ സൈറാഫി അറിയിച്ചു. സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി 2022−2026 കാലയളവിലെ ടൂറിസം പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സമീർ നാസ്, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. നാസർ ഖാഇദി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
എല്ലാ സർക്കാർ ഏജൻസികളുമായും സ്വകാര്യ മേഖലയുടെ പ്രതിനിധികളുമായും ടൂറിസം മേഖലയിലെ സ്ഥാപ നങ്ങളുമായും സഹകരിച്ച് ടൂറിസം ശക്തിപ്പെടുത്താനുള്ള നടപടികൾ ശക്തിപ്പെടുത്തുമെന്നും യോഗത്തിൽ മന്ത്രി വ്യക്തമാക്കി. ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള വിവിധ സംരംഭങ്ങളിലും പദ്ധതികളിലും പരിപാടികളി ലും ആവശ്യമായ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് വാണി ജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവും അറിയിച്ചു.
dgdrhd