എൽഎംആർഎയ്ക്ക് പുതിയ സിഇഒയെ നിയമിച്ച് ബഹ്റൈൻ രാജാവ്

ബഹ്റൈനിലെ തൊഴിൽ മേഖലയെ നിയന്ത്രിക്കുന്ന ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയ്ക്ക് പുതിയ സിഇഒ. നിബ്രാസ് മുഹമ്മദ് അലി താലിബിനെയാണ് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ പുതിയ സിഇഒ ആയി നിയമിച്ചത്. മൂന്ന് വർഷത്തേക്കാണ് നിയമനം.
തൊഴിൽ മന്ത്രിയാണ് ഉത്തരവ് നടപ്പിലാക്കുക. എൽഎംആർഎയുടെ സിഇഒയായിരുന്ന നൗഫ് അബ്ദുൽറഹ്മാൻ ജംഷീറിനെ ബഹ്റൈൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ റിസർച്ച് ആന്റ് പ്രോജക്ടസിലെ അണ്ടർസെക്രട്ടറിയായി നിയമിച്ചു.
drhydhy