നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ ആറാമത് എഡിഷൻ വെള്ളിയാഴ്ച ആരംഭിക്കും


പരമ്പരാഗത ബഹ്റൈൻ കായിക ഇനങ്ങൾ കോർത്തിണക്കിയുള്ള നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ ആറാമത് എഡിഷൻ  വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ബഹ്‌റൈൻ ഇൻഹെറിറ്റഡ് ട്രഡീഷനൽ സ്‌പോർട്‌സ് കമ്മിറ്റി ചെയർമാൻ ഖലീഫ ബിൻ അബ്ദുല്ല ആൽ ഖൗദ് അറിയിച്ചു. നാസർ ബിൻ ഹമദ് ഫാൽകൺറി, ഹണ്ടിങ് ഒമ്പതാമത് സീസൺ നവംബർ മുതൽ ഫെബ്രുവരി വരെ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബഹ്‌റൈൻ പരമ്പരാഗത കായിക ഇനങ്ങളായ തുഴച്ചിൽ, ഡൈവിങ്, മീൻപിടിത്തം തുടങ്ങിയവയാണ് മറൈൻ ഹെറിറ്റേജ് സീസൺ മത്സരങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

കഴിഞ്ഞ വർഷം 16 ടീമുകളിലായി 250 പേർ  മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ഈ സീസണിൽ പുതിയ മത്സരങ്ങളും ഉൾപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.

article-image

േിേിേ

You might also like

  • Straight Forward

Most Viewed