ബഹ്റൈൻ ശൂരനാട് കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം എക്കർ ലേബർ ക്യാമ്പിൽ ആഘോഷിച്ചു

ബഹ്റൈൻ ശൂരനാട് കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം എക്കർ ലേബർ ക്യാമ്പിൽ ആഘോഷിച്ചു. കൂട്ടായ്മയിലെ അംഗങ്ങൾക്കൊപ്പം ക്യാമ്പിലെ 50 ൽ പരം കമ്പനി ജീവനക്കാരും ചേർന്ന് കേക്ക് മുറിച്ചും , പായസം വിതരണം നടത്തിയും സന്തോഷം പങ്കുവച്ചു. പ്രസിഡന്റ് ഹരീഷ് നായർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി അൻവർ ശൂരനാടിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രദീപ് കുമാർ , പ്രകാശ്,അരവിന്ദ് , അഭിലാഷ് , സതീഷ് ചന്ദ്രൻ , രാജീവ് , അനന്ദു അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
പ്രതീക് പരിപാടികൾക്ക് നേതൃത്വം നൽകി.
dgdg