ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സ്മൃതിസംഗമം നടത്തി


ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സ്മൃതിസംഗമം നടത്തി. ഹമദ് ടൗൺ കെ.എം.സി.സി ഹാളിൽ നടത്തിയ പരിപാടി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി അലൻ ഐസക്ക് മുഖ്യപ്രഭാഷണം നടത്തി.
ഏരിയ പ്രസിഡന്റ് നസീർ പൊന്നാനി അധ്യക്ഷത വഹിച്ചു. ജോൺസൺ ജോസഫ്, ഷംഷാദ്, ഷഫീഖ് കൊല്ലം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി റോയ് മത്തായി സ്വാഗതവും ട്രഷറർ ശരത് കണ്ണൂർ നന്ദിയും പറഞ്ഞു.
gjkg