ഫ്രന്റ്സ് മുഹറഖ് ഏരിയ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ ടീൻസ് ഇന്ത്യ, മലർവാടി ബാലസംഘം എന്നിവയുമായി സഹകരിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ് വി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യ ദിന ക്വിസ്, പ്രസംഗം, ദേശഭക്തിഗാനം, ആക്ഷൻ സോങ്ങ്, നൃത്തം, സ്വാതന്ത്ര്യദിന പോരാളികളെ പുനരാവിഷ്കരിച്ച ഫാൻസി ഡ്രസ്സ് തുടങ്ങിയ വർണ്ണശബളമായ പരിപാടികളോടെ ആയിരുന്നു സ്വാതന്ത്ര്യദിനാഘോഷം നടന്നത്.
ഏരിയ സെക്രട്ടറി ഹേബ സ്വാതന്ത്ര്യദിന ക്വിസിന് നേതൃത്വം നൽകി. ഫ്രൻ്റ്സ് മുഹറഖ് ഏരിയ വനിതാ വിഭാഗം പ്രസിഡണ്ട് സമീറ നൗഷാദ് സ്വാഗതവും വൈസ് പ്രസിഡണ്ട് സുബൈദ കെ. വി നന്ദിയും പറഞ്ഞു.
്ീപ