തുവ്വൂരിലെ കൊലപാതകം ആസൂത്രിതം, ദൃശ്യം മോഡലില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്ന് എസ്പി

മലപ്പുറം തുവ്വൂരിൽ സുജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു, അച്ഛൻ കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരന്മാരായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഫാൻ എന്നിവരാണ് അറസ്റ്റിലായത്. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമാണിതെന്ന് മലപ്പുറം എസ്പി എസ്.സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയശേഷം ഇവരുടെ കഴുത്തില്‍ കുരുക്കിട്ട് മുറുക്കി. മൃതദേഹം രാത്രിവരെ കട്ടിലിനടിയില്‍ ഒളിപ്പിച്ച ശേഷം മാലിന്യക്കുഴിയില്‍ മറവുചെയ്തു. ആഭരണങ്ങള്‍ കവര്‍ന്നശേഷം വിറ്റ് കിട്ടിയ പണം പ്രതികള്‍ വീതം വച്ചു. സുജിത എന്തിനാണ് ഇവരുടെ വീട്ടില്‍വന്നത് എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്ന് എസ്പി കൂട്ടിച്ചേർത്തു. ദൃശ്യം സിനിമ മോഡലില്‍ തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്നും എസ്പി പറഞ്ഞു. മൃതദേഹം മറവുചെയ്ത കുഴിക്ക് മുകളില്‍ ശുചിമുറി നിര്‍മിക്കാനായിരുന്നു പദ്ധതി. ഇതിന് വേണ്ട നിര്‍മാണസാമഗ്രികള്‍ ഇവിടെ എത്തിച്ചിരുന്നതായി കണ്ടെത്തിയെന്നും എസ്പി അറിയിച്ചു.
കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താൽക്കാലിക ജീവനക്കാരിയുമായ സുജിതയെ ആഗസ്റ്റ് 11നാണ് കാണാതായത്. സുജിതയുടെ ഫോണിൽ അവസാനമായി വിളിച്ചത് പ്രതി വിഷ്ണുവായിരുന്നു. ഇതിൽനിന്നാണ് അന്വേഷണം ഇയാളിലെത്തിയത്. പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ വിഷ്ണുവും സുജിതയും തമ്മിൽ സാമ്പത്തിക ഇടപാടും തർക്കങ്ങളും ഉണ്ടായിരുന്നു. വീട്ടിൽ വച്ച് സുജിതയെ ശ്വാസം മുട്ടിച്ചുകൊന്നുവെന്ന് വിഷ്ണു മൊഴിനൽകിയിട്ടുണ്ട്. സുജിതയുടെ താലിമാല, വള, കമ്മൽ എന്നിവ വിവിധ ജ്വല്ലറികളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ASDADSADSADS