കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്‌കേസ്: എ.സി. മൊയ്തീന്‍റെ വീട്ടില്‍ ഇഡി റെയ്ഡ്

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.സി മൊയ്തീന്‍റെ വീട്ടില്‍ എന്‍ഫോഴ്‌സ്മെന്‍റ് പരിശോധന. വടക്കാഞ്ചേരി തെക്കൂകരയിലുള്ള മൊയ്തിന്‍റെ വീട്ടിലാണ് പരിശോധന. രാവിലെ ഏഴു മുതലാണ് പരിശോധന ആരംഭിച്ചത്. കൊച്ചിയില്‍ നിന്നുള്ള 12 ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡിനായി എത്തിയത്. കോലഴിയലുള്ള ധനകാര്യ ഇടപാട് നടത്തുന്ന മറ്റൊരാളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നതായാണ് വിവരം.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നടത്തുന്നുണ്ട്. ബാങ്കില്‍ 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നെന്നാണ് കേസ്. സിപിഎം ഭരണ സമിതി ആയിരുന്നു അന്ന് ബാങ്ക് ഭരിച്ചിരുന്നത്. അതിന്‍റെ ഭാഗമായാണ് മൊയ്തീന്‍റെ വീട്ടിലെ റെയ്ഡ് എന്നാണ് വിവരം. ബാങ്ക് തട്ടിപ്പിൽ മൊയ്തീന്‍റെ ബന്ധുക്കളില്‍ ചിലര്‍ക്ക് പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവില്‍ കേസില്‍ പിടിയിലായവര്‍ മൊയ്തീനെതിരേ മൊഴി നല്‍കിയതായി ഇഡി പുറത്തുപറഞ്ഞിട്ടില്ല. നേരത്തെ, കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ സിപിഎം മുന്‍ ഏരിയ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ ചന്ദ്രന്‍റേയും എ.സി.മൊയ്തീന്‍ എംഎല്‍എയുടെയും പങ്ക് അന്വേഷിക്കണമെന്ന് ഒന്നാം പ്രതി ടി.ആര്‍.സുനില്‍കുമാറിന്‍റെ അച്ഛന്‍ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു സുനില്‍കുമാര്‍.
ERWERWERWERW