ടൂബ്ലി ബേയിലെ കനാലും മആമീർ കനാലും വികസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും

ടൂബ്ലി ബേയിലെ കനാലും മആമീർ കനാലും വികസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പാർലമെന്‍റംഗം മുഹ്സിൻ അൽ അസ്ബൂലിന്‍റെ അഭ്യർഥന മാനിച്ചാണ് പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ തീരുമാനമെടുത്തിട്ടുള്ളത്. പൊതുമരാമത്ത്, മുനിസിപ്പൽ−കാർഷിക മന്ത്രാലയങ്ങൾ, ബാപ്കോ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. മആമീർ തീരത്ത് എണ്ണമലിനീകരണം തടയാനും ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലും പദ്ധതിയിൽ ഉൾപ്പെടുത്തും. പരിസ്ഥിതി, എണ്ണകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ ദൈനയുമായി നടത്തിയ ചർച്ചയിൽ എണ്ണമാലിന്യ വിഷയത്തിൽ പരിഹാരം തേടിയിരുന്നതായി മുഹ്സിൻ അൽ അസ്ബൂൽ വ്യക്തമാക്കി.
ഇതിനുള്ള പരിഹാരമായാണ് മആമീർ കനാലും ടൂബ്ലി ബേ കനാലും വികസിപ്പിക്കുന്നതിനും മലിനജല ദ്രുത ശുചീകരണത്തിനും പദ്ധതി തയാറാക്കിയിട്ടുള്ളത്. പ്രദേശത്തെ പരിസ്ഥിതി ശുചിത്വം കാത്തുസൂക്ഷിക്കുന്നതിൽ ഇത് വലിയ പങ്കുവഹിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്രസ്തുത വിഷയത്തിൽ വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തിന് പാർലമെന്‍റംഗം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
dfgsg