ആരോഗ്യമേഖലയിൽ കഴിഞ്ഞ ആറുമാസത്തിനിടെ 911 സ്വദേശികളെ നിയമിച്ചതായി തൊഴിൽ മന്ത്രി

ആരോഗ്യമേഖലയിൽ കഴിഞ്ഞ ആറുമാസത്തിനിടെ 911 സ്വദേശികളെ നിയമിച്ചതായി തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. സ്വകാര്യമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയം കാണുന്നതായും അദ്ദേഹം പറഞ്ഞു. 2023−2026 വർഷത്തേക്കുള്ള തൊഴിൽ വിപണി ദേശീയ പദ്ധതിയുടെ ഭാഗമായി ബഹ്റൈനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നീക്കങ്ങൾ ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവുമധികം സ്വദേശികൾക്ക് ആരോഗ്യമേഖലയിൽ തൊഴിൽ നൽകാൻ കഴിഞ്ഞ ആറുമാസത്തിനിടെ സാധിച്ചത് നേട്ടമാണ്. ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപ പദ്ധതികൾ വരുന്നതോടെ കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dsrtdty