ഇസ്ലാമിക കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ മുസ്ലിം ഉലമാ കൗൺസിൽ സെക്രട്ടറിയെ സ്വീകരിച്ചു

ഇസ്ലാമിക കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ ഖലീഫ മുസ്ലിം ഉലമാ കൗൺസിൽ സെക്രട്ടറി മുഹമ്മദ് അബ്ദുസ്സലാമിനെ സ്വീകരിച്ചു. ചെയർമാനും ശൈഖുൽ അസ്ഹറുമായ ഡോ. അഹ്മദ് അത്ത്വയ്യിബിന്‍റെ അഭിവാദ്യങ്ങൾ അദ്ദേഹം ശൈഖ് അബ്ദുറഹ്മാന് കൈമാറി. ഇസ്ലാമിക സമൂഹത്തിനും ഇസ്ലാമിനും കൗൺസിൽ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ ചെയർമാൻ പ്രത്യേകം ശ്ലാഘിച്ചു.
മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി. ഇസ്ലാമിക സമൂഹത്തിന് വേണ്ടി സുപ്രീം കൗൺസിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്കും ഉലമാ കൗൺസിലിന് നൽകുന്ന പിന്തുണക്കും മുഹമ്മദ് അബ്ദുസ്സലാം ശൈഖ് അബ്ദുറഹ്മാന് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
awrass