ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ‘സമ്മർ ഡിലൈറ്റ് 2023’ അവധികാല ക്യാമ്പ് സമാപിച്ചു

ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ‘സമ്മർ ഡിലൈറ്റ് 2023’ അവധികാല ക്യാമ്പ് സമാപിച്ചു. ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന സമാപനസമ്മേളനം ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് പരിശീലകരായ അൻസാർ നെടുമ്പാശ്ശേരി, നുഅ്മാൻ വയനാട് എന്നിവർ സംസാരിച്ചു. ദിയ നസീം, ഫിൽസ ഫൈസൽ എന്നിവരുടെ പ്രാർഥന ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ചു.
ക്യാമ്പ് ഡയറക്ടർ എം.എം സുബൈർ സ്വാഗതവും ടീൻസ് ഇന്ത്യ ആക്ടിങ് കൺവീനർ റഷീദ സുബൈർ നന്ദിയും പറഞ്ഞു. ഡോ. ഫെമിൽ, ബിജു, റിനീഷ് കുമാർ, ക്യാമ്പ് അംഗങ്ങളായ മെഹഖ്, ഹംദാൻ സ്വാലിഹ്, തമന്ന നസീം എന്നിവർ ക്യാമ്പ് അവലോകനം നടത്തി. ഫ്രന്റ്സ് ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ക്യാമ്പ് കൺവീനർ ജാസിർ പി.പി, യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി.കെ, വനിത വിഭാഗം പ്രസിഡന്റ് സാജിദ സലീം, സെക്രട്ടറി ശൈമില നൗഫൽ, മലർവാടി കൺവീനർ ലൂന ഷഫീഖ്, അഫ്സൽ തിക്കോടി, സ്വാലിഹ് മുഹമ്മദ്, നൂറുദ്ദീൻ ഷാഫി, ഗഫൂർ മൂക്കുതല, മൂസ കെ. ഹസൻ എന്നിവർ കുട്ടികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും മെന്റർമാർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
്ീൂബ്ീ