കിങ് ഹമദ് ഡയലോഗ് ആൻഡ് പീസ്ഫുൾ കോ എക്സിസ്റ്റൻസ് അവാർഡ് പ്രഖ്യാപനം അമേരിക്കയിൽ നടന്നു


കിങ് ഹമദ് ഡയലോഗ് ആൻഡ് പീസ്ഫുൾ കോ എക്സിസ്റ്റൻസ് അവാർഡ് പ്രഖ്യാപനം  അമേരിക്കയിൽ നടന്നു. കിങ് ഹമദ് സെന്‍റർ ഫോർ ഡയലോഗ് ആൻഡ് പീസ്ഫുൾ കോ എക്സിസ്റ്റൻസ് ചെയർമാൻ ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. ലോസ് ആഞ്ജലസിൽ നടന്ന ചടങ്ങ് സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. മുൻ യു.എസ് വിദേശകാര്യ മന്ത്രി മൈക് പോംപിയോ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും നയതന്ത്രജ്ഞരും സാമൂഹിക, സാംസ്കാരിക, മത മേഖലയിലെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

സമാധാനപരമായ  സഹവർത്തിത്വവും സംവാദവുമാണ് ബഹ്റൈൻ ഉയർത്തിപ്പിടിക്കുന്നത്. ഈ സന്ദേശം ലോകത്തൊട്ടുക്കും പ്രചരിപ്പിക്കാനുദ്ദേശിച്ചാണ് അവാർഡ് നൽകുന്നതെന്ന് ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ വ്യക്തമാക്കി. വിവിധ സമൂഹങ്ങൾക്കിടയിൽ സഹിഷ്ണുതയും സഹവർത്തിത്വവും സാധ്യമാക്കുന്നതിന് നടത്തിയ ശ്രമങ്ങളെ മാനിച്ചായിരിക്കും അവാർഡ് നൽകുക.

article-image

fzsf

You might also like

Most Viewed