സാൻ മറിനോ ഭരണാധികാരികൾ റോമിൽ റെസിഡന്‍റായ ബഹ്റൈൻ അംബാസഡറുടെ കയ്യിൽ നിയമന രേഖകൾ സ്വീകരിച്ചു

സാൻ മറിനോ ഭരണാധികാരികളായ അലിസാൻട്രോ സ്കാറാനോയും അദേൽ തുനീനിയും റോമിൽ റെസിഡന്‍റായ ബഹ്റൈൻ അംബാസഡർ ഡോ. നാസിർ മുഹമ്മദ് അൽ ബലൂശിയിൽ നിന്നും നിയമന രേഖകൾ സ്വീകരിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ സാൻ മറിനോ ഭരണാധികാരികൾക്ക് നേരുകയും കൂടുതൽ ക്ഷേമവും അഭിവൃദ്ധിയും കരഗതമാക്കാൻ രാജ്യത്തിനും ജനതക്കും സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ബഹ്റൈൻ ഭരണാധികാരികൾക്ക് പ്രത്യഭിവാദ്യം നേർന്ന സാൻ മറിനോ ഭരണാധികാരികൾ ബഹ്റൈനുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കുകയും ചെയ്തു.
ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക് സാധ്യമാകട്ടെയെന്നും ആശംസിച്ചു.
sxgfxc