പുതിയ ഫിലിപ്പീൻ അംബാസഡറെ സ്വീകരിച്ച് ബഹ്റൈൻ കിരീടാവകാശി


ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട ഫിലിപ്പീൻ അംബാസഡർ ആൻ ജലൻഡ്വാൻ ലുവേസിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സ്വീകരിച്ചു. ബഹ്റൈനുമായി ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിലും ഫിലിപ്പീൻ ഏറെ മുന്നോട്ടുപോയതായി  അംബാസഡർ വ്യക്തമാക്കി.ഇരുരാജ്യങ്ങളും തമ്മിൽ വർഷങ്ങളായുള്ള നയതന്ത്രബന്ധം  ശക്തമായി തുടരുന്നത് അഭിമാനകരമാണെന്ന് കിരീടാവകാശി വ്യക്തമാക്കി. ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഗുദൈബിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഹമദ് രാജാവിന്‍റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.

article-image

zfdsz

You might also like

Most Viewed