എൽഎംആർഎ പരിശോധന നടത്തി

തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വിവിധ ഏജൻസികളുടെ സഹകരണത്തോടെ പരിശോധന നടത്തി. നോർത്തേൺ ഗവർണറേറ്റിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധന. ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുകയും കേസുകൾ നിയമനടപടികൾക്കായി റഫർ ചെയ്യുകയും ചെയ്തു.
നിയമലംഘനങ്ങൾ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.lmra.gov.bhൽ റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും അതല്ലെങ്കിൽ അതോറിറ്റിയുടെ കാൾ സെന്റർ 17506055ലേക്ക് വിളിച്ചും ഇവ അറിയിക്കാവുന്നതാണെന്നും എൽഎംആർഎ അധികൃതർ അറിയിച്ചു.
ോൂാേബ