"ദി ഫുട്ട് പ്രിന്റ്സ്" ചലച്ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിച്ചു

ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ദി ഫുട്ട് പ്രിന്റ്സ്" എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിച്ചു. പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ ജി ബാബുരാജൻ നിർമ്മിച്ച് എഴുത്തുകാരനും നാടക പ്രവർത്തകനും അധ്യാപകനുമായ കെ സി തുളസിദാസാണ് ചിത്രം സംവിധാനം ചെയ്തത്. ബി കെ എസ് ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉടൻ സംഘടിപ്പിക്കുന്ന ഹ്രസ്വ ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശനം കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിർവഹിച്ചു.
സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും, മെമ്പർഷിപ്പ് സെക്രട്ടറി ദിലീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ബിജു എം സതീഷ് അവതാരകനായ പരിപാടിയിൽ ബി കെ എസ് ഫിലിം ക്ലബ് കൺവീനർ അരുൺ ആർ പിള്ള , ജോയിന്റ് കൺവീനർമാരായ വിനയചന്ദ്രൻ നായർ, മനോജ് യു സദ്ഗമയ മറ്റ് ഫിലിം ക്ലബ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
ോൈീോൈ